മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ മകളുടെ കാലുകൾ കെട്ടിയിടുന്നതും ആക്രമിക്കുന്നതും സിഗരറ്റ് ഉപയോഗിച്ച് കവിളിൽ പൊള്ളിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ കണ്ട് പരിഭ്രാന്തരായ പ്രദേശവാസികളിലൊരാളാണ് പൊലീസിന് പരാതി നൽകിയത്. വനിതാ പൊലീസ് വീട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ കൃത്യസമയത്ത് ഉറങ്ങാത്തതിന് പിതാവ് തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് പിതാവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 115(2), 118(1) പ്രകാരം മകളെ അപകടകരമായ വസ്തുക്കൾ ഉപയോഗിച്ച് മനപൂർവം ഉപദ്രവിച്ചതിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അന്വേഷണം തുടരുകയാണ്. കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.