മലപ്പുറം: ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന.
മഞ്ചേരി പയ്യനാടിന് സമീപം മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തു. പയ്യനാട് സ്വദേശി സൈഫുദ്ദീൻ, പാലക്കുളം സ്വദേശി അനസ്, ഇളവൂർ സ്വദേശി ഫസലു റഹ്മാൻ, ജാബിർ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് എക്സൈസ് സംഘത്തിന്റെ പരിശോധന. 9.46 ഗ്രാം രാസലഹരിയാണ് ഇവരിൽ നിന്നും പിടിച്ചടുത്തത്. കഴിഞ്ഞ കുറച്ചു കാലമായി ഫർണിച്ചർ കടയുടെ മറവിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.