തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണ്ണർ ഉദ്‌ഘാടനം ചെയ്‌ത പരിപാടി അലങ്കോലമാക്കിയ രജിസ്ട്രാർക്ക് സസ്‌പെൻഷൻ.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേതാണ് നടപടി. രജിസ്ട്രാർ കെ എസ് അനിൽ കുമാർ ആണ് സസ്‌പെൻഷനിൽ ആയത്. സംഘർഷത്തിൽ നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗവർണർ ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.