പാലക്കാട്: വാണിയംകുളത്ത് തണ്ടപ്പേര് സർട്ടിഫിക്കറ്റിന് വന്ന അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങി വിജിലൻസ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിന് സസ്പെൻഷൻ. പാലക്കാട് വാണിയംകുളം ഒന്നാം നമ്പർ വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഫസലിനാണ് സസ്പെൻഷൻ. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് നടപടി.
കോതകുറിശ്ശി സ്വദേശിയിൽ നിന്ന് തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 1000 രൂപ ആവശ്യപ്പെടുകയായിരുന്നു. ജൂൺ 9 നാണ് ഇവർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. 500 രൂപ സ്ഥലം നോക്കാൻ വന്ന സമയത്ത് ചോദിച്ചു വാങ്ങി. ബാക്കി 500 രൂപ വില്ലേജ് ഓഫീസിനു മുന്നിൽ നിർത്തിയിട്ടുള്ള സ്കൂട്ടിയുടെ ഡിക്കിയിൽ വയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇവർ വിജിലൻസിന് പരാതി നൽകി.
പാലക്കാട് വിജിലൻസ് DySP ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .















