തിരുവനന്തപുരം: സൂംബയിലെ വസ്ത്രധാരണമടക്കം മതപരമായ വിയോജിപ്പുണ്ടെന്ന് ഉണ്ടെന്ന് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ. പ്രസിഡന്റ് അബ്ദുല്ല ബാസിലാണ് ഇക്കാര്യം അറിയിച്ചത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കുന്ന കുട്ടികൾക്ക് ആണോ പെണ്ണോ എന്ന ഐഡന്റിറ്റി തിരിച്ചറിയാൻ കഴിയില്ലെന്നാണ് സംഘടനയിലെ നേതാക്കളുടെ അഭിപ്രായം.
സൂംബ നൃത്തം പൊതുവിദ്യാലയങ്ങളിൽ പരിശീലിപ്പിച്ചാൽ അത്തരം സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കില്ലെന്നാണ് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ നിലപാട്. കുട്ടികളെ മാറ്റിനിർത്തുമെന്ന ഭീഷണികൂടി ഉയർത്തുകയാണ് സംഘടന. സൂംബ നൃത്തത്തിന്റെ വസ്ത്ര ധാരണത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സംഘടന മതപരമായ വിയോജിപ്പ് കൂടി തുറന്ന് പറഞ്ഞു .
കുട്ടികൾ തുള്ളിച്ചടിയാൽ ടെൻഷൻ കുറയുമോ എന്നാണ് സംഘടനാ നേതാക്കളുടെ ചോദ്യം. പരിഷ്‌കൃത സമൂഹത്തിൽ പ്രാകൃത ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കാനാണ് വിസ്‌ഡത്തിന്റെ ശ്രമമെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. കോഴിക്കോട് നടന്ന ധൈഷണിക സമ്മേളനത്തിലാണ് നേതാക്കളുടെ സൂംബയ്‌ക്കെതിരായ പരാമർശങ്ങൾ ആവർത്തിച്ചത്.















