അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുൾ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. ‘ജിഞ്ചർ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്. കഞ്ചാവ് അടിച്ചു നടക്കുന്നവരുമായാണ് എ.പി. ജെ അബ്ദുൾ കലാമിനെ മൈത്രേയൻ താരതമ്യം ചെയ്യുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെക്കാൾ ദ്രോഹമാണ് എ.പി. ജെ സമൂഹത്തിന് ചെയ്തതെന്നാണ് മൈത്രേയന്റെ ‘കണ്ടുപിടുത്തം’.
” ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ ഇവിടത്തെ പ്രസിഡന്റ്, മിസൈൽ മാൻ നിങ്ങളുടെ മിസൈൻ അയച്ചാൽ അവിടെയുള്ളവരൊക്കെ ഉമ്മവയ്‌ക്കുകയാണോ ചെയ്യുന്നത്. മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ഏറ്റവും മഹാനായ പ്രസിഡന്റ്… അദ്ദേഹത്തിന്റെ ഇരട്ട പേരാണ് മിസൈൽ മാൻ… അത്രയും ദ്രോഹമൊന്നും ഒരു കഞ്ചാവ് വലിച്ചവരും ചെയ്തിട്ടില്ല”, മൈത്രേയൻ പുച്ഛഭാവത്തിൽ പറയുന്നു.
രാജ്യം കണ്ട ഏറ്റവും ജനകീയനായ രാഷ്‌ട്രപതിയാണ് ഡോ. എ.പി.ജെ. അദ്ദേഹം നൽകിയ ഊർജ്ജത്തിന്റെ ചിറകിലാണ് രാജ്യത്തെ ബഹിരാകാശമേഖല പറന്നുയരുന്നത്. അദ്ദേഹത്തിനെതിരെ നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ച മൈത്രേയനെതിരെ കേസെടുക്കണമെന്ന് ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
സ്വയം ബുദ്ധിജീവി ചമയുന്ന മൈത്രേയനെ വിവരമില്ലായ്മ തുറന്നു കാട്ടുന്നത് കൂടിയായിരുന്നു വിവാദ പരാമർശം. അമേരിക്കക്കാരനായ ജെ. റോബർട്ട് ഓപ്പൺഹൈമറാണ് ആറ്റംബോംബ് കണ്ടുപിടിച്ചത്. എന്നാൽ എ. പി. ജെയാണ് ആറ്റം ബോംബ് കണ്ടെത്തിയതെന്നാണ് മൈത്രേയൻ പറയുന്നത്.















