കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവിന്റെ സഹപാഠിയെയും ഭാര്യയെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികൾ ഓസ്ട്രേലിയയിലേക്ക്k റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന മാരക രാസലഹരിയായ കെറ്റമിൻ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. എഡിസന്‍ ബാബുവുമായി ചേർന്നാണ് ഇവരുടെ ഇടപാടുകൾ. 2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടില്‍ ഡിയോളും അഞ്ജുവും ചേര്‍ന്ന് റിസോര്‍ട്ട് തുടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ഡാർക്ക് നെറ്റ് ലഹരി വ്യാപാര ശൃംഖലായ കെറ്റാമെലോണിന്റെ ഉടമ എഡിസണിനെ എൻസിബി അറസ്റ്റ് ചെയ്തത്. എഡിസണും സഹായി അരുൺ തോമസും ഡിയോളും സഹപാഠികളാണ്.
2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദമ്പതികളിലേക്ക് എത്തിയത്. 2019 മുതല്‍ ഇവർ വിദേശത്തേക്ക് കെറ്റമീന്‍ അയച്ചിരുന്നുവെന്നാണ് എന്‍സിബി കണ്ടെത്തി. യുകെയില്‍ നിന്നാണ് ഇവർ കെറ്റമീന്‍ എത്തിച്ചത്.















