യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ഓഗസ്റ്റ് 1 ന് തിയേറ്ററുകളിൽ എത്തും.
നടൻ ആനന്ദ് ജോഷിയാണ് യോഗി ആദിത്യനാഥിന്റെ വേഷത്തിൽ എത്തുന്നത്. കഥാപാത്രമാകാൻ അദ്ദേഹം തല മൊട്ട മുണ്ഡനം ചെയ്തിരുന്നു. ‘യോഗിജിയുടെ വേഷം പൂർണ്ണമായും സ്വീകരിക്കാനുള്ള ഒരു മാർഗമായിരുന്നു ഇത്. എനിക്ക് പൂർണ്ണ അർത്ഥത്തിൽ സ്ക്രീനിൽ യോഗിജി ആകണമായിരുന്നു’, ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. റിതു മെംഗിയാണ് ചിത്രത്തിന്റെ നിർമാതാവ്. ഉത്തരാഖണ്ഡിലെ ഒരു സാധാരണ ആൺകുട്ടിയായ അജയ് സിംഗ് ബിഷ്ടിൽ നിന്ന് യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പരിവർത്തനമാണ് ചിത്രം കാണിക്കുന്നത്















