യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ജിമ്മില്‍ തന്ത്രപരമായ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. ഫേഷ്യല്‍ ഫിറ്റ്നെസ് ആന്‍ഡ് സ്‌കിന്‍ കെയര്‍ രംഗത്തെ ആഗോള ബ്രാന്‍ഡാണ് ഫെയ്സ്ജിം.
ബ്യൂട്ടി, വെല്‍നെസ് രംഗത്തെ പ്രശസ്ത സംരംഭകനായ ഇംഗെ തെറോണ്‍ സ്ഥാപിച്ച സംരംഭമാണ് ഫെയ്സ്ജിം. നോണ്‍ ഇന്‍വേസിവ് ഫേഷ്യല്‍ വര്‍ക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിന്‍കെയര്‍ ഫോര്‍മുലേഷനുകളിലൂടെയും സ്‌കിന്‍കെയര്‍രംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്സ്ജിം.
ഫെയ്സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയന്‍സ് റീട്ടെയ്ലിന്റെ ടിറയിലൂടെയായിരിക്കും വിപുലീകരിക്കുക. യുകെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും വിപണി വികസനവും കൈകാര്യം ചെയ്യുന്നതും ടിറയായിരിക്കും. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ഫെയ്സ്ജിമ്മിന്റെ സാന്നിധ്യം ശക്തമാക്കാനാണ് പദ്ധതി.















