ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കുത്തി വീഴ്‌ത്തിയ മുൻ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഏലൂർ മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്കിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശിനി ഇന്ദു കൃഷ്ണയ്‌ക്കാണ് പരിക്കേറ്റത്.
പിരിച്ചു വിട്ട ജീവനക്കാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ സെന്തിൽ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തേറ്റ ഇന്ദു കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇന്ദു കൃഷ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ദുവിന്റെ കൈപ്പത്തിയിലും കൈത്തണ്ടയിലുമാണ് കുത്തേറ്റത്. ഇന്ദുവിനെ കുത്തിയ ശേഷം സെന്തിൽ സ്വയം പരിക്കേൽപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















