ആലപ്പുഴ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് സംഭവം. 4 വർഷം പഴക്കമുള്ള ടോയോട്ട ഗ്ലാൻസ കാർ പൂർണ്ണമായും കത്തി നശിച്ചു. അജ്ഞാതൻ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
രാജമ്മയുടെ മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. പ്രവാസിയാണ് കവിത. തീ വിട്ടിനകത്തേക്ക് പടർന്നപ്പോഴാണ് കുടുംബം വിവരം അറിഞ്ഞത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















