പോർട്ട് ഓഫ് സ്പെയിൻ: ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നെത്തിച്ച വിശിഷ്ട വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭത്തിൽ നിന്നുള്ള ത്രിവേണീ സംഗമത്തിലെയും സരയൂ നദിയിലെയും പുണ്യ ജലവും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമാണ് മോഡി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിന് സമ്മാനിച്ചത്.
കരീബിയൻ ദ്വീപരാഷ്‌ട്രത്തിലെഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയെ ‘ബിഹാറിന്റെ മകൾ’ എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുമായുള്ള അവരുടെ പൂർവിക ബന്ധങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു. താൻ കൊണ്ടുവന്ന സാരയുവിലെയും മഹാകുംഭത്തിലെയും പുണ്യജലം ദ്വീപരാഷ്‌ട്രത്തിലെ ഗംഗാധാരയിൽ അർപ്പിക്കാൻ അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
At the dinner hosted by Prime Minister Kamla Persad-Bissessar, I presented a replica of the Ram Mandir in Ayodhya and holy water from the Saryu river as well as from the Mahakumbh held in Prayagraj. They symbolise the deep cultural and spiritual bonds between India and Trinidad &… pic.twitter.com/ec48ABwWdB
— Narendra Modi (@narendramodi) July 4, 2025
പഞ്ചരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ മോദിയെ പിയാർകോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണറോടെയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറും 38 മന്ത്രിമാരും കരീബിയൻ രാജ്യത്തിന്റെ നാല് പാർലമെന്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ആദ്യ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശനമാണിത്. 1999 ന് ശേഷം കരീബിയൻ രാഷ്‌ട്രത്തിലേക്കുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനവുമാണിത്.















