മുംബൈ: ഗുജറാത്തി സീരിയൽ താരത്തിന്റെ മകനായ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ കാണ്ടിവാലിയിലാണ് സംഭവം. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.
സീരിയൽ താരത്തിന്റെ ഏകമനാണ് മരിച്ച 14 കാരൻ . ട്യൂഷന് പോകാൻ അമ്മ മകനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. 49-ാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയതെന്ന് ഹിന്ദി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിവാഹ മോചിതയായ നടി 51-ാം നിലയിലാണ് താമസിക്കുന്നത്. വൈകുന്നേരം 7 മണിക്ക് ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെന്നും പിന്നീട് അൽപ്പസമത്തിന് ശേഷം മകൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നും അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ട്യൂഷൻ ക്ലാസ് അധികൃതരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരം തേടുന്നുണ്ട്. ദൃക്സാക്ഷികളില്ലാത്തതിനാൽ എല്ലാം ദിശയിലേക്കും കേസ് അന്വേഷിക്കുന്നുണെന്ന് സീനിയർ ഇൻസ്പെക്ടർ രവി അദാനെ പറഞ്ഞു.















