ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ 90-ാമത് ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി കിരൺ റിജിജു. ദലൈലാമയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പൂജയിലും കേന്ദ്രമന്ത്രി പങ്കെടുത്തു. നിരവധി പേരാണ് ധർമശാലയിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്.
ദലൈലാമയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ എത്തിയിട്ടുണ്ടെന്നും കിരൺ റിജിജു പ്രതികരിച്ചു. ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കിരൺ റിജിജു വ്യക്തമാക്കി.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ എന്നിവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. ടിബറ്റൻ സമൂഹങ്ങളും അന്തേവാസികളും ആഘോഷത്തിൽ പങ്കാളിയായി.















