ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് നേതൃത്വം നൽകുന്നതും രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളുമായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ഏറ്റവും ശക്തവും കഴിവുറ്റതും മികച്ചതുമായ എസ്‌യുവിയായ ഹാരിയർ ഇവിയുടെ നിർമാണം ആരംഭിച്ചു. ടാറ്റ മോട്ടോഴ്സിന്റെ പൂനെയിലെ അത്യാധുനിക പ്ലാന്റിൽ നിന്നാണ് ഹാരിയർ ഇവി പുറത്തിറങ്ങിയത്. വിപണിയിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളുടെയും ശക്തമായ ബുക്കിംഗിന്റെയും പിൻബലത്തിൽ, ഹാരിയർ ഇവി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തും.
ഉപഭോക്താക്കൾക്കുള്ള ഡെലിവറി ഈ മാസം തന്നെ ആരംഭിക്കും. ക്വാഡ് വീൽ ഡ്രൈവ് (QWD), റിയർ വീൽ ഡ്രൈവ് (RWD) എന്നീ രണ്ട് ഡ്രൈവ് കോൺഫിഗറേഷനുകളിൽ ഹാരിയർ ഇവി ലഭ്യമാണ്. നൈനിറ്റാൾ നോക്റ്റേൺ, എംപവേർഡ് ഓക്സൈഡ്, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ഇത് വരുന്നു. വളരെയധികം പ്രശംസിക്കപ്പെട്ട സ്റ്റെൽത്ത് എഡിഷനും ഇതിൽ ലഭ്യമാണ്. ഇതിന് കടും മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയറും ഓൾ ബ്ലാക്ക് ഇന്റീരിയറുമുണ്ട്. ഇത് മറ്റേതൊരു വാഹനത്തേക്കാളും ആകർഷകമായ രൂപം നൽകുന്നു.
അഡ്വാൻസ്ഡ് ആക്ടി.ഇവി+ (acti.ev+) ആർക്കിടെക്ചറിൽ നിർമ്മിച്ച്, കരുത്തുറ്റ QWD ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തിൽ പ്രവർത്തിക്കുന്ന ഹാരിയർ ഇവി, ഇന്ത്യൻ എസ്‌യുവികളിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ടോർക്കും വേഗതയേറിയ ആക്സിലറേഷനും നൽകി പ്രകടനത്തെ പുനർനിർവചിക്കുന്നു.
എസ്‌യുവികളുടെ ഒരു പുതിയ ലീഗ് അണിയിച്ചൊരുക്കിക്കൊണ്ട് മികച്ച കരുത്തും ലോകത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും സെഗ്‌മെന്റിൽ ആദ്യത്തേതുമായ നിരവധി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. സാംസംഗ് നിയോ ക്യുഎൽഇഡി നൽകുന്ന ഹാർമൻ ഡിസ്‌പ്ലേ, അതിശയിപ്പിക്കുന്ന ഡോൾബി അറ്റ്‌മോസ് അക്കൗസ്റ്റിക്സ്, വാഹനത്തിന്റെ അടിവശം പോലും കാണാൻ സാധിക്കുന്ന വിപ്ലവകരമായ 540° സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.















