ലക്നൗ: സർക്കാർ അനുമതിയില്ലാതെ മുഹറം ഘോഷയാത്ര നടത്തിയ സംഭവത്തിൽ 40 പേർക്കെതിരെ കേസെടുത്തു. 22 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസെടുത്തവരിൽ 18 പേർ ഇപ്പോഴും ഒളിവിലാണ്.
പ്രയാഗ്‌രാജിലെ യമുനാനഗർ മേഖലയിലെ സിർസ മാർക്കറ്റ് പ്രദേശത്താണ് ഘോഷയാത്ര നടന്നത്. അനുമതിയില്ലാതെ നടന്ന ഘോഷയ്‌ക്കെതിരെ പ്രാദേശിക വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി ആളുകളാണ് ഘോഷയാത്രക്കെതിരെ അണിനിരന്നത്.
നാട്ടുകാരും വ്യാപാരികളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ചേരിത്തിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു. പൊലീസ് സ്ഥലത്തെത്തി ചിലരെ അറസ്റ്റ് ചെയ്തുനീക്കി.















