പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. കോനംപാലം തൊഴിലാളി ലയങ്ങളോട് ചേ൪ന്നാണ് കാട്ടാനയെത്തിയത്. കഴിഞ്ഞ ദിവസം ഓറഞ്ച് ഫാമിൽ നാശം വിതച്ച കാട്ടാനയാണ് ഇപ്പോൾ ലയങ്ങൾക്കരികിൽ എത്തിയത്.
പ്രദേശത്തെ ഫെൻസിങ് തക൪ത്താണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്. പ്രദേശത്ത് വനം വകുപ്പും RRT യും ആനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
ആക്രമകാരിയായ കാട്ടാനയായതിനാൽ പ്രദേശത്ത് ജാഗ്രത നി൪ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്, പുറത്തിറങ്ങുമ്പോൾ കയ്യിൽ ടോ൪ച്ച് കരുതണമെന്നും വനം വകുപ്പ് നിർദേശിക്കുന്നു.















