കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ മരിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ചേളാന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ- ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദം ആണ് മരിച്ചത്. കോൺഗ്രസ് സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലായിരുന്നു സുന്നത്ത് കർമ്മം. ക്ലിനിക്കിനെതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് ദമ്പതികൾ കുഞ്ഞുമായി കാക്കൂർ കോ- ഓപ്പറേറ്റീവ് ക്ലിനിക്കിൽ എത്തിയത്. സുന്നത്തിനായി മരുന്ന് കുത്തിവച്ചതോടെ കുഞ്ഞിന്റെ ശരീരം നിശ്ചലമായി. ഉടൻ തന്നെ കുടുംബം കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടറെ പ്രതി ചേർക്കുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്. തുടർ നടപടികൾക്കായി പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
Leave a Comment