കൊച്ചി: ഭക്ഷണശാലയിൽ നിന്നും ഓർഡർ ചെയ്ത ബർഗറിനുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. നെട്ടൂർ സംസം ജ്യൂസി എന്ന ലഘുഭക്ഷണശാലയിൽ നിന്നും വാങ്ങിയ ബർഗറിലാണ് പച്ച നിറത്തിലുള്ള പുഴുവിനെ കണ്ടെത്തിയത്. കടയ്‌ക്കെതിരെ നെട്ടൂർ സ്വദേശിനി നീതു നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകി. വിവരം സ്ഥാപത്തിലെ ജീവനക്കാരെ അറിയിച്ചപ്പോൾ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസാണ് സംഭവം. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ബർഗർ കഴിക്കുന്നതിനിടെയാണ് പുഴുവിനെ ലഭിച്ചത്. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലാണ് കട സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ജംഗ് ഫുഡുകളാണ് ഇവിടെ വിൽക്കുന്നത്.