മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രാധാരൻ തഹാവൂർ റാണ എൻഐഎക്ക് നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 2008 ലെ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി തഹവൂർ മുംബൈയിലുണ്ടായിരുന്നു. തുടങ്ങി സുപ്രധാന വെളിപ്പടുത്തലുകളാണ് പുറത്തു വന്നത്.
പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്റായിരുന്നു റാണ. ഗൾഫ് യുദ്ധകാലത്ത് റാണയെ പാകിസ്ഥാൻ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നു. ഒരു ചാര സംഘടനയായാണ് ലഷ്കർ-ഇ-തൊയ്ബ ആദ്യം രൂപീകരിച്ചത്. ഡേവിഡ് ഹെഡ്‌ലി എന്ന ദാവൂദ് സയ്യിദ് ഗിലാനി ന ലഷ്കർ-ഇ-തൊയ്ബയ്‌ക്ക് വേണ്ടി ആഗോളതലത്തിൽ ഭീകരവാദ സെഷനുകൾ നടത്തിയിട്ടുണ്ടെന്നും റാണയുടെ മൊഴിയിൽ പറയുന്നു.
2008-ലെ ആക്രമണത്തിന് മുന്നോടിയായി മുംബൈയിലെ നിരവധി പ്രദേശങ്ങൾ റാണ സന്ദർശിച്ചിരുന്നു. ലഷ്‌കർ ഭീകരർ താജ് ഹോട്ടൽ ആക്രമിച്ചപ്പോൾ പ്രദേശത്തുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു.
ഏപ്രിൽ 10 നാണ് എൻഐഎ സംഘം റാണയെ യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. എൻഐഎ കസ്റ്റഡിയിൽ കഴിയവേ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും റാണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം ഡൽഹിയിലെ പട്യാല ഹൗസ് കോടതി റാണയ്‌ക്ക് കുടുംബാംഗങ്ങളുമായി ഒരു തവണ ടെലിഫോണിൽ സംസാരിക്കാൻ അനുമതി നൽകിയിരുന്നു. റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ കോടതി നീട്ടിയിരുന്നു.