“കറക്ടായിട്ടുള്ള കാര്യങ്ങൾ അവിടെ പറഞ്ഞിട്ടുണ്ട്”; സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിനെ ചോ​ദ്യം ചെയ്തു

Published by
Janam Web Desk

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ 11.30 ഓടെയാണ് സൗബിൻ, പിതാവ് ബാഹു ഹാഹിർ, ഷോൺ ആന്റണി എന്നിവർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. മരട് പൊലീസ് സ്റ്റേഷനിലാണ് ചോ​ദ്യം ചെയ്യൽ നടന്നത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം പുറത്തെത്തിയ സൗബിൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി.

എല്ലാം കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ടെന്നും കറക്ടായിട്ടുള്ള കാര്യങ്ങൾ പറഞ്ഞെന്നുമായിരുന്നു പിന്നീടുള്ള സൗബിന്റെ പ്രതികരണം. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയതിനെ തുടർന്നാണ് പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Share
Leave a Comment