ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കി 45 കാരൻ; ഒൻപത് വയസ്സ് വരെ സംയമനം പാലിച്ച് കാത്തിരിക്കണമെന്ന് താലിബാന്റെ നിർദ്ദേശം

Published by
Janam Web Desk

അഫ്​ഗാനിസ്ഥാനിൽ ആറ് വയസുകാരിയെ 45 കാരൻ നിക്കാഹ് ചെയ്തു. മർജ ജില്ലയിലാണ് ചടങ്ങ് നടന്നത്. 45 കാരന്റെ മൂന്നാം ഭാര്യയാണ് ആറ് വയസുകാരിയെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു. നിക്കാഹിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്,. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം നൽകിയായിരുന്നു നിക്കാഹ്. എന്നാൽ ആറു വയസുകാരിയെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കാനുള്ള ശ്രമം താലിബാൻ ഉദ്യോഗസ്ഥർ ഇടപെട്ട് താൽക്കാലികമായി തടഞ്ഞു. ഭാര്യയ്‌ക്ക് ഒമ്പത് വയസ്സ് തികയുന്നതുവരെ സംയമനം പാലിച്ച് കാത്തിരിക്കാൻ യുവാവിനോട് താലിബാൻ നിർദ്ദേശിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പെൺകുട്ടിയേയും 45 കാരനെയും കാണാം. തെക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ശക്തി കേന്ദ്രങ്ങളായ ഹെൽമണ്ട്, കാണ്ഡഹാർ, സാബുൾ തുടങ്ങിയ പ്രവിശ്യകളിൽ ശൈശവ വിവാഹങ്ങളുടെ ദിനം പ്രതി വ‍ർദ്ധിച്ച് വരികയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യ ദുരന്തത്തിന്റെ  മാതൃകയായിട്ടാണ് നിരവധി സംഘടനകൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

Share
Leave a Comment