തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകളിൽ പ്രതികരിക്കരുതെന്നും അക്കൗണ്ടിൽ നിന്നുവരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.
“പ്രധാനപ്പെട്ട അറിയിപ്പ്, എന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ നിന്ന് വരുന്ന അപ്ഡേറ്റുകൾ, ഡയറക്ട് മെസേജുകൾ, സ്റ്റോറികൾ, കണ്ടന്റുകൾ എന്നിവ ഞാൻ ചെയ്യുന്നതല്ല. അവ ഹാക്കർമാരാണ് പോസ്റ്റ് ചെയ്യുന്നത്. അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്‌ക്കരുത്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ നടക്കുന്നുണ്ടെന്നും” ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നു.