സുന്നത്ത് കർമത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published by
Janam Web Desk

കോഴിക്കോട്: സുന്നത്ത് കർമത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫിസർ, എസ്എച്ച്ഒ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അതേസമയം, ആരോഗ്യവകുപ്പും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ​ദിവസമാണ് കാത്തൂർ സഹകരണ ക്ലിനിക്കിൽ സുന്നത്ത് കർമത്തിനിടയിൽ കുഞ്ഞ് മരിച്ചത്. എട്ട് മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്. അതുകൊണ്ട് തന്നെ കുഞ്ഞിന് അതിന്റേതായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മറ്റ് വിവരങ്ങൾ വ്യക്തമാവുകയുള്ളൂ. പീടിയാട്രീഷ്യൻ പോലുമില്ലാതെയാണ് കുഞ്ഞിനെ സുന്നത്ത് കർമത്തിന് വിധേയമാക്കിയത്. നിലവിൽ അസ്വഭാവിക മരണത്തിന് കാത്തൂർ പൊലീസും കേസെടുത്തിട്ടുണ്ട്.

Share
Leave a Comment