കടലൂർ: കടലൂരിൽ റെയിൽവേ ക്രോസ്സ് മുറിച്ചുകടക്കാൻ ശ്രമിച്ച സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെ കടലൂരിലെ ചെമ്മങ്കുപ്പത്തിന് സമീപമുള്ള റെയിൽവേ ക്രോസിംഗിലായിരുന്നു ദുരന്തം.ചിദംബരം ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു ട്രെയിനാണ് സ്കൂൾ വാഹനത്തിൽ ഇടിച്ചത് . അപകടത്തിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരും തീവ്രപരിചരണ വിഭാഗത്തിലാണ്.