പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായി മാറുന്നുവെന്ന് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). 2019 ലെ പുൽവാമ ആക്രമണം, 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്ര സംഭവം തുടങ്ങിയ ഇന്ത്യയിലെ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഏജൻസി ആശങ്ക ഉന്നയിച്ചത്.

2019 ൽ നടന്ന പുൽവാമാ ഭീകരാക്രമണത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കളുടെ (ഐഇഡി) സ്‌ഫോടനാത്മക ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഘടകമായ അലുമിനിയം പൊടി, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളിലും തയ്യാറെടുപ്പിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പങ്കുണ്ടെന്ന് അന്വേഷകർ കണ്ടെത്തി.

2022 ൽ യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിലെ ഏക പ്രതിയായ ഭീകരൻ ‘പേപാൽ’ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഫണ്ട് കൈമാറിയതായും എഫ്എടിഎഫ് റിപ്പോർട്ടിൽ പറയുന്നു. തന്റെ ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ പ്രതി കോൾ ചെയ്യുന്നതിനും ചാറ്റ് ചെയ്യുന്നതിനും ഉൾപ്പെടെ ഒന്നിലധികം VPN സേവനങ്ങൾ ഉപയോഗിക്കുകയും 44 അന്താരാഷ്‌ട്ര ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. തീവ്രവാദികൾ തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിന്റെ വർദ്ധിച്ചുവരുന്ന പ്രവണതയെയാണ് ഈ കേസുകൾ വ്യക്തമാക്കുന്നത്.

Tags: Fundingonline paymentspulwama attackFATFE-COMMERCE
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies