ബ്രസീലിയ: പഞ്ച രാഷ്‌ട്ര സന്ദർശനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ത്യൻ സമൂഹവും ബ്രസീലിയൻ കലാകാരന്മാരും ചേർന്ന് ബ്രസീലിയൻ സാംബ റെഗ്ഗെ താളങ്ങൾക്കൊപ്പം താണ്ഡവ സ്തോത്രവും കൂടിച്ചേർന്ന സാംസ്കാരിക പ്രദർശനം അദ്ദേഹത്തിനായി ഒരുക്കി.
ഇന്ത്യയുടെയും ബ്രസീലിയയുടെയും ആത്മീയ പാരമ്പര്യങ്ങൾ തമ്മിലുള്ള അത്ഭുതകരമായ ബന്ധം എടുത്തുകാണിച്ചുകൊണ്ട്, ആമസോണിയൻ മന്ത്രങ്ങൾ ഉൾപ്പെടെയുള്ള സവിശേഷമായ ഒരു സാംസ്കാരിക സംയോജനമാണ് ഈ പ്രകടനം പ്രതിഫലിപ്പിച്ചത്. തനിക്ക് ലഭിച്ച ഊർജസ്വലമായ സ്വീകരണത്തിൽ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
At Brasilia airport, the Batala Mundo band played some wonderful compositions. Theirs is a global effort to promote Afro-Brazilian percussion, in particular the Samba-Reggae from Salvador da Bahia, Brazil. pic.twitter.com/Pp1RjqBFwg
— Narendra Modi (@narendramodi) July 7, 2025
“അൽപ്പം മുമ്പ് ബ്രസീലിയയിൽ വന്നിറങ്ങി. ഇന്ത്യൻ സമൂഹം അവിസ്മരണീയമായ ഒരു സ്വീകരണം നൽകി, നമ്മുടെ സമൂഹം എത്രമാത്രം വികാരാധീനരാണെന്നും അവർ അവരുടെ വേരുകളുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരിക്കൽ കൂടി എടുത്തുകാണിച്ചു,”പ്രധാനമന്ത്രി കുറിച്ചു.
പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കായി റിയോ ഡി ജനീറോയിലേക്കുള്ള സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി ബ്രസീലിയയിലെത്തിയത്. ബ്രസീലിയൻ തലസ്ഥാനത്ത് തങ്ങുന്ന വേളയിൽ, ഇന്ത്യ-ബ്രസീലിയ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തും.