ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിജയദശമിയോടെ ആരംഭിക്കുന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സംഘമെത്തുമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. രാജ്യത്തുടനീളമുള്ള 58964 ഗ്രാമീണ മണ്ഡലങ്ങളിലും 44055 നഗര കേന്ദ്രങ്ങളിലും ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഹിന്ദു സമ്മേളനങ്ങളും സംഘടിപ്പിക്കും. ദൽഹിയിലെ കേശവ് കുഞ്ജിൽ സമാപിച്ച ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന്റെ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുസമ്മേളനങ്ങളിൽ, സാമാജിക ഉത്സവങ്ങൾ, സാമൂഹിക ഐക്യം, സദ്ഭാവന, പഞ്ച പരിവർത്തനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. വിവേചനങ്ങളും ഭിന്നതകളുമില്ലാത്ത സമൂഹം എന്ന ലക്ഷ്യത്തോടെ വളർത്തുന്നതിനായി 11360 ഖണ്ഡ്, നഗര കേന്ദ്രങ്ങളിൽ സാമാജിക സദ്ഭാവനാ യോഗങ്ങൾ സംഘടിപ്പിക്കും. 924 സംഘജില്ലകളിലും പൗരപ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കും. ഭാരതത്തിന്റെ ദർശനം, തനിമ, അഭിമാനം തുടങ്ങിയ വിഷയങ്ങൾ സെമിനാറുകളിൽ ചർച്ച ചെയ്യും.

വിപുലമായ ഗൃഹ സമ്പർക്ക പരിപാടിയിലൂടെ പരമാവധി വീടുകളിൽ എത്തിച്ചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ശതാബ്ദി പരിപാടികളുടെയും ലക്ഷ്യം സമൂഹത്തിലെ സമസ്ത ജനങ്ങളിലേക്കും എത്തിച്ചേരുകയും സംഘത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സമാജ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും സ്പർശിക്കുന്നതുമായിരിക്കും സംഘശതാബ്ദി കാര്യക്രമങ്ങൾ. വിജയദശമി ഉത്സവത്തോടെയാണ് ആർഎസ്എസ് ശതാബ്ദിക്ക് തുടക്കമാവുക.

രാജ്യം സാമ്പത്തികമായും സാങ്കേതികമായും പുരോഗതി കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. എന്നാൽ പുരോഗതി സാമ്പത്തികമോ സാങ്കേതികമോ ആയ കാഴ്ചപ്പാടിൽ മാത്രം മതിയാകില്ല. ഭാരതീയ സമൂഹത്തിന്റെ സവിശേഷതകൾ, ഗുണങ്ങളും തിരിച്ചറിഞ്ഞ് അവയ്‌ക്കനുസൃതമായി പുരോഗമിക്കണം. പരിസ്ഥിതിയുടെയും കുടുംബ മൂല്യങ്ങളുടെയും സംരക്ഷണം, സാമൂഹിക ജീവിതത്തിൽ പരസ്പര ഐക്യം നിലനിർത്തൽ എന്നിവ എല്ലാവരും ഉൾക്കൊള്ളണം. ശതാബ്ദി കാര്യക്രമങ്ങളിലൂടെ ഈ സന്ദേശമാണ് സംഘം മുന്നോട്ടു വയ്‌ക്കുന്നത്. സമൂഹമൊറ്റക്കെട്ടായി ഈ സന്ദേശങ്ങൾ ഏറ്റെടുക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ രാജ്യത്തിന്റെ പുരോഗതി ഏകമുഖമായിരിക്കില്ലെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കും, എല്ലാവരെയും ഒപ്പം ചേർക്കുന്നതാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ പ്രാന്ത പ്രചാരക് ബൈഠക്കിൽ, സംഘത്തിന്റെ പ്രവർത്തനങ്ങളുടെ വികാസം, ശതാബ്ദി ആസൂത്രണം, വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ സാഹചര്യത്തിൽ സമാധാനത്തിന്റെ ചിന്ത എല്ലാവരിലും സൃഷ്ടിക്കാൻ സ്വയംസേവകർ ചെയ്യുന്ന പരിശ്രമങ്ങൾ ബൈഠക്കിൽ ചർച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിശ്രമങ്ങൾ നല്ല ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തുടനീളം 100 പരിശീലന ശിബിരങ്ങളാണ് സംഘം സംഘടിപ്പിച്ചത്. 40 വയസ്സിന് താഴെയുള്ള സ്വയംസേവകർക്കായി സംഘടിപ്പിച്ച 75 ശിബിരങ്ങളിലായി 17609 പേർ പരിശീലനം നേടി. 40 മുതൽ 60 വരെ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച 25 വർഗുകളിൽ 4270 പേർ പങ്കെടുത്തു. രാജ്യത്തെ 8812 സ്ഥലങ്ങളുടെ പ്രാതിനിധ്യമാണ് ശിബിരങ്ങളിലുണ്ടായതെന്ന് സുനിൽ ആംബേക്കർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ, ദൽഹി പ്രാന്ത സംഘചാലക് ഡോ. അനിൽ അഗർവാൾ, അഖില ഭാരതീയ ‘ സഹപ്രചാർ പ്രമുഖന്മാരായ നരേന്ദ്ര കുമാർ, പ്രദീപ് ജോഷി എന്നിവരും പങ്കെടുത്തു.

Tags: RSSSunil Ambekar
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies