ന്യൂഡൽഹി: 2024-ലെ വിമാനയാത്രക്കാരുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പട്ടികയിലാണ് ഡൽഹി വിമാനത്താവളവും ഇടംപിടിച്ചത്. 20 വിമാനങ്ങളിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒമ്പതാം സ്ഥാനമാണ്.
യുഎസിലെ അറ്റ്ലാന്റ വിമാനത്താവളമാണ് ഒന്നാമത്. ദുബായ് വിമാനത്താവളം രണ്ടാംസ്ഥാനത്തും യുഎസിലെ ഡാളസ്- ഫോർട്ട് വർത്ത് വിമാനത്താവളം മൂന്നാമതുമാണ്. 2024-ൽ ഏഴ് കോടിയിലധികം യാത്രക്കാരാണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. 2023-ൽ പത്താം സ്ഥാനത്തായിരുന്നു ഡൽഹി വിമാനത്താവളം. ഇതാണ് ഒരുവർഷത്തെ കണക്കുകൾ പ്രകാരം ഉയർന്നത്.
പട്ടികയിലുള്ള 20 എണ്ണത്തിൽ ആറും യുഎസിലുള്ളതാണ്. ജപ്പാനിലെ ഹനേഡ (നാലാം സ്ഥാനം), യുകെയിലെ ലണ്ടൻ ഹീത്രോ (അഞ്ചാം സ്ഥാനം), യുഎസിലെ ഡെൻവർ (ആറാം സ്ഥാനം), തുർക്കിയിലെ ഇസ്താംബുൾ (ഏഴാം സ്ഥാനം), യുഎസിലെ ചിക്കാഗോ (എട്ടാം സ്ഥാനം), ചൈനയിലെ ഷാങ്ഹായ് (പത്ത് സ്ഥാനം) എന്നിവയാണ് ആദ്യ പത്ത് റാങ്കിംഗിലുള്ളവ.