ചെന്നൈ: ഹൈന്ദവസമൂഹത്തെ അധിക്ഷേപിച്ച ഡിഎംകെ മന്ത്രി കെ പൊൻമുടിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ശൈവരുടെയും വൈഷ്ണവരുടെയും തിലകങ്ങളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് പരിഗണിച്ച ജസ്റ്റിസ് പി വേൽമുരുകന്റേതാണ് വിമർശനം.
നിരവധി മതസമുദായത്തിൽപ്പെട്ട ആളുകൾ ഒരുമിച്ചുള്ള ജനാധിപത്യ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത്തരം പരാമർശങ്ങൾ കേട്ട് നിശബ്ദരായി ഇരിക്കാൻ കഴിയില്ല. വെറും കാഴ്ചക്കാരാനും സാധിക്കില്ല. പൊതുസ്ഥലങ്ങളിൽ വന്ന് സംസാരിക്കുമ്പോൾ താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്ന കാര്യം അവർ ഓർമിക്കുന്നത് നല്ലതായിരിക്കും. ജനങ്ങൾക്കിടയിലാണ് നിൽക്കുന്നതെന്നും ഓർമവേണമെന്നും കോടതി പറഞ്ഞു.
പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് പൊൻമുടി ഹൈന്ദവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ശൈവ- വൈഷ്ണ സമുദായത്തെ കൂട്ടിക്കലർത്തിയായിരുന്നു പൊൻമുടിയുടെ വിവാദപരാമർശം. പ്രസംഗം പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെ ബിജെപി നേതാക്കൾ രംഗത്തെത്തി. ഹൈന്ദവർക്കെതിരെയുള്ള അശ്ലീല പരാമർശം വച്ചുപൊറുപ്പിക്കെല്ലെന്നും ഡിഎംകെ നേതാക്കൾ മര്യാദയില്ലാതെയാണ് സംസാരിക്കുന്നതെന്നും ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു.















