പത്തനംതിട്ട: ഒരു വിഭാഗം ട്രേഡ് യൂണിയനുകളും, സർവീസ് സംഘടനകളും ഒന്‍പതിന് നടത്തുന്ന പണിമുടക്കില്‍ എൻ ജി ഒ സംഘ് പങ്കെടുക്കില്ല. ദേശീയ പണിമുടക്ക് അനവസരത്തിലുള്ളതും,രാഷ്‌ട്രീയ പ്രേരിതവുമാണ്.സംസ്ഥാനത്ത് ശമ്പളപരിഷ്കരണം മുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഒരു ശമ്പള കമ്മീഷനെ പോലും നിയമിക്കാതെ അഞ്ചു വർഷതത്വം അട്ടിമറിക്കുകയും,18% ക്ഷാമബത്തയും,ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും തടഞ്ഞുവച്ച കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ ദുർഭരണത്തിനെതിരെ ഒരു ചെറുവിരലനക്കാത്ത ഇടതു സർവ്വീസ് സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെയുള്ള പണിമുടക്കിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.
കേന്ദ്ര ജീവനക്കാര്‍ക്ക് കുടിശ്ശിക ഇല്ലാതെ യഥാസമയം ക്ഷാമബത്ത ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുകയും, 2026 ല്‍ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള പരിഷ്കരണത്തിന് തുടക്കം കുറിക്കുകയും, തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കിയ തൊഴില്‍ പരിഷ്കരണ നടപടികളിലൂടെ ജീവനക്കാരെയും,തൊഴിലാളികളെയും ചേര്‍ത്ത് നിര്‍ത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അനാവശ്യ പണിമുടക്ക് ആഹ്വാനം തള്ളിക്കളയണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.