ശിവമോഗ: കർണാടകയിൽ ഭൂതത്തെ പുറത്താക്കാൻ വന്നെന്ന വ്യാജേന ക്രൂരമായി ആക്രമിച്ച് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ കർമ്മം നടത്തിയ ആശ എന്ന സ്ത്രീ , ഭർത്താവ്, മരിച്ചയാളുടെ മകൻ എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കർണാടകയിലെ ശിവമോഗ ജില്ലയിലെ ഹോസ ജാംബ്രഘാട്ട ഗ്രാമത്തിലെ താമസക്കാരിയായ ഗീത (55)യാണ് കൊല്ലപ്പെട്ടത്. കുറച്ചു ദിവസമായി അവൾ സുഖമില്ലാതെ കിടക്കുകയായിരുന്നു .ഏറെ ചികിത്സിച്ചിട്ടും സുഖം പ്രാപിക്കാതെ വന്നപ്പോഴായിരുന്നു ബാധ ഒഴിപ്പിക്കൽ .
ഗീതയ്‌ക്ക് ഭൂതബാധയുണ്ടെന്ന് അവകാശപ്പെട്ട് ആ സ്ത്രീ ഒരു വടികൊണ്ട് അടിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അടിയേറ്റു പരിക്ഷീണയായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം അവർ മരിച്ചു.