കൊച്ചി: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി.എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.ഡ്രൈവിങ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.
ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഇന്നലെ കേരള ബാങ്ക് അധികൃതർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി അറിയുന്നു.
കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചിൽ നിന്ന് 21 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.37 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന് ബാങ്കിൽ നിന്ന് അറിയിച്ചിരുന്നു. പൊലീസ് മേൽ നടപടികള്‍ പൂര്‍ത്തിക്കി.