തലയോലപ്പറമ്പ്: ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരനാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു .
“സർവകലാശാല ഭരണസമിതി എന്നനിലയിൽ സിൻഡിക്കേറ്റിന് നിഷിപ്തമായിട്ടുള്ള അധികാരമുണ്ട്. എല്ലാവർക്കുമുള്ള അധികാരങ്ങളും ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുള്ള നിയമമുണ്ട്. അതനുസരിച്ച് എല്ലാവരും ചുമതല വഹിച്ചാൽ പ്രശ്നം തീരും. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം ഉണ്ടാകുന്നതാണ് പ്രശ്നം.”
“സിൻഡിക്കേറ്റ് നിയമനാധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നതസമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റാണ്. രജിസ്ട്രാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്”.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങ ളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.















