മലപ്പുറം: താനൂരിൽ ട്രാൻസ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് മരിച്ചത്. ആൺ സുഹൃത്ത് താമസിച്ചിരുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മരണത്തിന് ഏതാനും നിമിഷ് മുൻപ് ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. തൗഫീഖാണ് മരണത്തിന് ഉത്തരാവാദിയെന്നും അയാളുടെ വീട്ടിൽ മരിക്കുമെന്നും കമീല വീഡിയോയിൽ പറഞ്ഞിരുന്നു.
തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇ വൈലത്തൂർ സ്വദേശിയാണ് സുഹൃത്ത്. ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലാണ് കമീലയുടെ മൃതദേഹം കണ്ടെത്തിയത്. താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.