രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

Published by
Janam Web Desk

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315എംഎം എച്ച് ഡിപിഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റ പണികളുടെ ഭാ​ഗമായാണ് ജല വിതരണം മുടങ്ങുന്നത്. 11 (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ ശനിയാഴ്ച (12) രാവിലെ 10 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്.

നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേ തമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Share
Leave a Comment