അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം വിമാനയാത്ര നടത്തുന്ന സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ദൃശ്യം പങ്കുവച്ച് ബിജെപി കേരള ഘടകം. കേരളത്തിലെ തെരുവുകളിൽ സാധാരണക്കാർ സിപിഎം ഗുണ്ടകളുമായി ഏറ്റുമുട്ടുമ്പോൾ ഡൽഹി വിമാനത്താവളത്തിലെ ലോഞ്ചിൽ ഫോണും നോക്കി ഇരിക്കുകയാണ് പണിമുടക്കിന് ആഹ്വാനം ചെയ്ത എം. എ ബേബി.
‘ 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വിമാനയാത്ര നടത്തുന്നു. മറ്റു സിപിഎം നേതാക്കൾ അവരുടെ കാര്യങ്ങൾ നോക്കുന്നു. അതേസമയം ഇങ്ങ് കേരളത്തിലോ.. പൊതുജനങ്ങളും പോലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു. നിക്ഷേപങ്ങൾ ഇല്ലാതാക്കുന്ന, വ്യവസായങ്ങൾ തകർക്കുന്ന, തൊഴിലുകൾ നശിപ്പിക്കുന്ന… ഈ വികസനവിരുദ്ധ പണിമുടക്കിന്റെ രാഷ്‌ട്രീയം.. അതിനി കേരളത്തിന് വേണോ’ എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്.