കോംപാക്റ്റ് എസ് യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ എക്‌സ് യു വി 3എക്‌സ്ഒയുടെ പുതിയ സീരീസ് അവതരിപ്പിച്ചതോടെ കൂടുതല്‍ ആവേശത്തിലായി ഓട്ടോപ്രേമികള്‍. മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്‌സ് യുവി 3എക്‌സ്ഒ ആര്‍ഇവിഎക്‌സ് സീരീസാണ് പുറത്തിറക്കിയിരിക്കുന്നത്.
8.94 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ട മോഡലാണ് മഹീന്ദ്രയുടെ എക്‌സ് യു വി 3എക്‌സ്ഒ. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൊയ്യാന്‍ മഹീന്ദ്രയെ പ്രാപ്തമാക്കിയതും ഈ മോഡല്‍ തന്നെ.
ആര്‍ഇവിഎക്‌സ് എം വകഭേദത്തിന് 8.94 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്‌ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്‌പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മനോഹരമാണ്.
പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, സ്റ്റിയറിംഗില്‍ നിയന്ത്രണങ്ങളുളള 26.03 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കര്‍ ഓഡിയോ സംവിധാനം എന്നിവ ഈ വാഹനത്തിലുണ്ട്. സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്.
ഒറ്റ പാനലുള്ള സണ്‍റൂഫ് കൂട്ടിച്ചേര്‍ത്ത് ആര്‍ഇവിഎക്‌സ് എം (ഒ) വേരിയന്റിന്റെ വില ലക്ഷം രൂപയാണ്.















