പത്തനംതിട്ട: പണിമുടക്ക് ദിവസം ജോലിക്ക് എത്തിയ ജീവനക്കാരെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൻജിഒ സംഘ്. ഓഫീസ് കയറിയുള്ള സമരക്കാരുടെ അതിക്രമത്തിൽ അന്വേഷണം വേണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.
പണിമുടക്ക് ആഹ്വാനം നൽകിയ ഭരണാനുകൂല സംഘടനയുടെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില ഓഫീസ് മേധാവികളും, പൊലീസ് ഉദ്യോഗസ്ഥരും ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്താൻ കൂട്ടുനിന്ന സംഭവത്തിൽ അന്വേഷണം വേണം. ജീവനക്കാർക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എസ്.ഗിരീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ.രമേശ് എന്നിവർ പ്രസംഗിച്ചു.
പണിമുടക്ക് ദിവസം വിവിധയിടങ്ങളിൽ സിപിഎം പ്രതിഷേധവും അക്രമണങ്ങളും നടന്നു. ജോലി ചെയ്തിരുന്നവരെ ഓഫീസിൽ കയറിവരെ ഭീഷണിമുഴക്കി. സമരാനുകൂലികൾ കെഎസ്ആർടിസി ബസ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തിരുന്നു.