നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

Published by
Janam Web Desk

ന്യൂഡൽഹി: നിക്കോബാർ ദ്വീപുകൾക്ക് സമീപത്തായി കുടുങ്ങിക്കിടന്ന രണ്ട് യുഎസ് പൗരന്മാരെ രക്ഷപ്പെടുത്തി ഇന്ത്യൻ ​കോസ്റ്റ് ​ഗാർഡ്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ​ഗാർഡ് രക്ഷാപ്രവർത്തനം നടത്തിയത്. യുഎസ് പതാകയുള്ള കപ്പൽ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു സന്ദേശം.

ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നിന്നും ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുഎസ് പൗരന്മാർ എങ്ങനെ ഇവിടെ എത്തിയതിനെ കുറിച്ചോ കുടുങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചോ വ്യക്തമല്ല.

അടുത്തിടെ തമിഴ്നാട് ധനുഷ്കോടി തീരത്ത് നിന്നും മൂന്ന് ശ്രീലങ്കൻ പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.

Share
Leave a Comment