തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് സി.വി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് സ്വദേശിയായ ഭാര്യയ്‌ക്കൊപ്പം എൻജിഒ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ എത്തിയില്ല. സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ക്വാട്ടേഴ്സിൽ എത്തി പരിശോധിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മ്യൂസിയം പൊലീസ് ക്വട്ടേഴ്സ് പരിശോധന നടത്തുന്നുണ്ട്.















