കൊൽക്കത്ത: സ്വാതന്ത്ര്യ സമരസേനാനികളെ ”ഭീകരർ’ എന്ന് വിശേഷിപ്പിച്ച് കൊൽക്കത്തയിലെ സർവകലാശാല. വിദ്യാസാഗർ സർവകലാശാലയിലെ ഹിസ്‌റ്ററി ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഗുരുതര പിഴവ്. ബിജെപി ബംഗാൾ ഘടകമാണ് ചോദ്യപ്പേപ്പറിന്റെ ചിത്രം പുറത്ത് വിട്ടത്.
‘മേദിനിപൂരിലെ മൂന്ന് ജില്ലാ മജിസ്‌ട്രേറ്റുകളെ ഭീകരർ കൊന്നു’ ഇവർ ആരൊക്കെ എന്നാണ് ചോദ്യം. ധീര വിപ്ലവകാരികളായ ബിമൽ ദാസ് ഗുപ്ത, ജ്യോതി ജിബാൻ ഘോഷ്, പ്രദ്യോത് ഭട്ടാചാര്യ, പ്രബാൻഷു പാൽ എന്നീ പേരുകളാണ് ഓപ്ഷനായി നൽകിയിരിക്കുന്നത്.
സ്വതന്ത്ര്യസമര പോരാളികളെ ഭീകരർ എന്ന് മുദ്രകുത്തിയ സർവകാലാശാലയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒരുകാലത്ത് ബൗദ്ധികതയുടെയും ദേശീയതയുടെയും കളിത്തൊട്ടിലായിരുന്നു ബംഗാൾ. എന്നാൽ ഇന്ന് മമത സർക്കാർ, ഇന്ത്യൻ ദേശീയത എന്ന ആശയത്തെ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ബിജെപി വിമർശിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെ ഭീകരരുമായി തുലനം ചെയ്യുന്നു. യുവമനസുകളിൽ വിഷം കുത്തിവെക്കാനുള്ള മനഃപൂർവമായ ശ്രമമാണ് ഇതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെ അച്ചടി പിഴവാണെന്നാണ് അവിശ്വസനീയമായ വിശദീകരണവുമായി വിദ്യാസാഗർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിന്റെ രംഗത്ത് വന്നിട്ടുണ്ട്.