തിരുവനന്തപുരം : കേരളാസർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ നിർദ്ദേശം നൽകി.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ കത്തയച്ചിരുന്നു.
വിവാദങ്ങളിൽ താല്പര്യമില്ലെന്നും തന്നെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും മാറ്റണമെന്നുമായിരുന്നു മിനി കാപ്പൻ വി സി യ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത് .
രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി ഗവർണറെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് വി സി ഗവർണ്ണർക്ക് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് അനില്‍ കുമാര്‍ അനധികൃതമായി അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചിരുന്നു. മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിച്ചു.