ന്യൂഡൽഹി : സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അനീതിക്ക് മുന്നിൽ തലകുനിക്കാത്ത സി സദാനന്ദൻ മാസ്റ്റർ ധൈര്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായി അഭിനിവേശമുള്ളയാളാണ്. രാഷ്‌ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ.”
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.