തിരുവനന്തപുരം: KEAM എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്.
പരീക്ഷ കഴിഞ്ഞ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. തുഗ്ലക് പരിഷ്കാരങ്ങൾ പോലെയാണ് മന്ത്രി ബിന്ദുവിന്റെ ഇത്തരം പരിഷ്കാരങ്ങൾ. ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരള സിലബസ് വിദ്യാർത്ഥികളെ ചതിക്കുഴിയിൽ വീഴ്ത്തി. രണ്ടു തവണ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യേണ്ട ഗതികേട് സർക്കാർ വരുത്തിവച്ചതാണ്. ഒട്ടനവധി വിദ്യർത്ഥികളെ ബുദ്ധിമുട്ടിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി മാപ്പർഹിക്കുന്നില്ല. തെറ്റ് ചെയ്ത ശേഷവും മന്ത്രി ബിന്ദു നടത്തുന്ന പ്രതികരണങ്ങൾ അവരുടെ വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം വ്യക്തമാക്കുന്നതാണ്. ഉന്നത വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് പലതവണയായി തെളിയിച്ചുകൊണ്ടിരിക്കുന്ന മന്ത്രി രാജി വച്ചൊഴിയുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് തല്ലതെന്നും അദ്ദേഹം പറഞ്ഞു.















