തിരുവനന്തപുരം: കല്ലമ്പലം എംഡിഎംഎ കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതി സഞ്ജുവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. വർക്കലയിൽ ചിത്രീകരണത്തിനെത്തിയ പ്രമുഖ നടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി
വിദേശത്ത് നിന്നും അഞ്ച് കോടി രൂപയുടെ രാസലഹരി കടത്തിയ കേസിലെ മുഖ്യപ്രതിയാണ് സഞ്ജു. ഒന്നര കിലോ എംഡിഎംഎയും 17 കുപ്പി വിദേശമദ്യവുമാണ് ഇയാളിൽ നിന്നും ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇയാൾ.
നിരവധി സിനിമാ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും സഞ്ജുമായി ഇടപാടുണ്ട്. യുവനടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. വർക്കലയിലെ ഷൂട്ടിംഗ് നടക്കുന്ന വേളയിലും ഇവർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും പൊലീസ് വ്യാപിപ്പിക്കുന്നുണ്ട്.
ദീർഘനാളായി സഞ്ജു പൊലീസിന്റെ നിരീക്ഷണത്തിലാണ്. വർക്കല കേന്ദ്രീകരിച്ചാണ് ഇയാളുടെ ലഹരി ഇടപാട്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്‌ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു.