പോണ്ടിച്ചേരി: പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ സാൻ റെച്ചൽ എന്ന ശങ്കർ പ്രിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പോണ്ടിച്ചേരി കരമണി കുപ്പം സ്വദേശിനിയാണ്. 2020-2021 ൽ മിസ് പോണ്ടിച്ചേരി, 2019 ൽ മിസ് ഡാർക്ക് ക്വീൻ തമിഴ്‌നാട്, അതേ വർഷം തന്നെ മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയ റേച്ചൽ, ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിൽ മിസ് വേൾഡ് കിരീടവും നേടിയിട്ടുണ്ട്.
പിതാവിന്റെ വീട്ടിൽ എത്തി ഉറക്കഗുളികൾ കഴിച്ച്ജീ വനൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വൃക്ക സംബന്ധമായ രോഗത്തിന് ജിപ്മർ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
കടുത്ത സാമ്പത്തിക – മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. സംരംഭം തുടങ്ങാൻ പിതാവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു എന്നാൽ പണം നൽകിയില്ലെന്നും പറയപ്പെടുന്നുണ്ട്. പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച് കൊണ്ടാണ് സാൻ റെയ്ച്ചൽ ഫാഷൻ രംഗത്തെത്തിയത്.















