യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ​ഗുണ്ട സംഘത്തിലെ ഷാർപ്പ് ഷൂട്ടർ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സഞ്ജീവ് ജീവ സംഘത്തിലെ പ്രധാനി ഷാരൂഖ് പത്താനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്‌ക്ക് യുപി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച മുസാഫർനഗർ ജില്ലയിലെ ചാപ്പറയിലാണ് സംഭവം. ഒളിസങ്കേതത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് മീററ്റ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പ്രദേശത്തെത്തിയത്. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ഷാരൂഖ് വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഷാരൂഖ് കൊല്ലപ്പെട്ടത്. സ്ഥലത്ത് നിന്ന് നിരവധി തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു.

യുപി പൊലീസിന് സ്ഥിരം തലവേദന സൃഷ്ടിച്ച ഇയാൾ മുസാഫർനഗറിലെ ഖലാപർ സ്വദേശിയാണ്. 2015 ലാണ് ആദ്യ കൊലപാതകം. ഈ കേസിൽ അറസ്റ്റിലായെങ്കിലും 2016-ൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. 2017-ൽ കമ്പിളി വ്യാപാരിയായ ഗോൾഡി, അതേ വർഷം തന്നെ ആദ്യ കൊലപാതക കേസിൽ സാക്ഷി എന്നിവരെ ഷാരൂഖ് കൊലപ്പെടുത്തി. ഗോൾഡി കൊലപാതക കേസിൽ സഞ്ജീവ് ജീവയ്‌ക്കൊപ്പം ഷാരൂഖിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി ഒളിവിൽ പോയി.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മോഷണം, ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്‌ക്കൽ , കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷാരൂഖ്.

Tags: encountercriminalSharookh pathan
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies