ലക്നൗ: ഭജന ചൊല്ലുന്നതിനിടെ ദളിതനായ ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അങ്കിത് എന്ന ഓട്ടോറിക്ഷ ഡ്രൈവറിനെയാണ് ഒരു കൂട്ടം ആളുകൾ മർദ്ദിച്ച് അവശനാക്കിയത്. യുവാവിനെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജൂലൈ 10-ന് വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം നടന്നത്. ഇ- റിക്ഷ ചാർജ് ചെയ്യാൻ പോവുകയായിരുന്നു യുവാവ്. ഇതിനിടെ വഴിയിൽ വച്ച് ഒരു കൂട്ടം ആളുകൾ യുവാവിന്റെ ഓട്ടോ തടഞ്ഞുനിർത്തി. ഭജന ചൊല്ലുന്നത് നിർത്തണമെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തിൽ ഭുര, സമീർ, ഉസ്മാൻ, അസിം, നുറഹ്മാൻ എന്നിവർ പിടിയിലായിട്ടുണ്ട്. 20 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
ആക്രമണത്തിനിടെ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ജാതീയമായി അധിക്ഷേപിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. പിന്നീട് ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലംവിടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ രംഗത്തെത്തി. ആക്രമണം, കൊലപാതകശ്രമം, എസ് സി, എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.