ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ബോംബ് ഭീഷണിസന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. നാല് സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും വൈകുന്നേരം മൂന്ന് മണിക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ പറയുന്നു. വാർത്താഏജൻസിയായ ഐഎഎൻഎസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സന്ദേശം എത്തിയതിന് പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.















